ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ; കുറ്റപത്രം വൈകുന്നു

സമരസമിതി യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും.
 

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റപത്രം വൈകുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘം കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ കണ്ടെത്തിയെങ്കിലും തുടര്‍ വിചാരണയ്ക്കുള്ള അനുമതി കിട്ടിയിട്ടില്ല.

കേസില്‍ കുറ്റക്കാരായ ഡോക്ടര്‍മാരും നഴ്‌സുമാരും സര്ക്കാര് ജീവക്കാരാണെന്നിരിക്കെ പൊലീസ് പ്രോസിക്യൂഷന്‍ അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് അനുമതി കിട്ടിയാലേ കോടതിയില്‍ കുറ്റപത്രം നല്‍കാനാകൂ. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ വരെ സമരം നടത്തിയ ഹര്‍ഷിന പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് പിന്നാലെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ്. തൊട്ടടുത്ത ദിവസം സമരസമിതി യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും.