രോഗിയുടെ വയറ്റില്‍ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം ; കേസെടുത്ത് പൊലീസ്
വകുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Updated: Feb 21, 2026, 06:48 IST
ശസ്ത്രക്രിയ നടത്തിയ ഡോ.ഷാഹിദയോ മറ്റുള്ളവരോ പ്രതികളല്ല.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിയുടെ വയറ്റില്‍ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. വകുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ശസ്ത്രക്രിയ നടത്തിയ ഡോ.ഷാഹിദയോ മറ്റുള്ളവരോ പ്രതികളല്ല. മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടകരാമാം വിധം പ്രവര്‍ത്തിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ബിഎന്‍എസ് 125, 125 (മ) വകുപ്പുകളാണ് ചേര്‍ത്തിയിരിക്കുന്നത്. ഉഷ ജോസഫിന്റെ ബന്ധു നല്‍കിയ പരാതിയിലാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും.