സ്‌കൂൾ കായികമേളയിലെ പുഴു വിവാദം: അറസ്റ്റിലായ അധ്യാപകൻ ജിജോ ജെയിംസിന് ജാമ്യം

സംസ്ഥാന സ്‌കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ കേസിൽ അറസ്റ്റിലായ അധ്യാപകൻ ജിജോ ജെയിംസിന് ജാമ്യം. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ശാലേം വി.എച്ച്.എസ്.ഇയിലെ അധ്യാപകനായ ജിജോ ജെയിംസിനെ കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവം ഗൂഢാലോചന നടത്തിയെന്ന സംഘാടകരുടെയും മന്ത്രിയുടെയും പരാതിയെ തുടർന്നാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

 

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ കേസിൽ അറസ്റ്റിലായ അധ്യാപകൻ ജിജോ ജെയിംസിന് ജാമ്യം. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ശാലേം വി.എച്ച്.എസ്.ഇയിലെ അധ്യാപകനായ ജിജോ ജെയിംസിനെ കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവം ഗൂഢാലോചന നടത്തിയെന്ന സംഘാടകരുടെയും മന്ത്രിയുടെയും പരാതിയെ തുടർന്നാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. സംഭവത്തിൽ ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ നിന്നുള്ളതാണെന്ന വ്യാജേന, ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് കാണിച്ച് ജിജോ ഫെയ്‌സ്ബുക്കിൽ ലൈവ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. കായികമേളയുടെ സുഗമമായ നടത്തിപ്പ് തടസ്സപ്പെടുത്തുക, പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുക, സമാധാനാന്തരീക്ഷം തകർക്കുക എന്നീ ലക്ഷ്യങ്ങളോടെ വ്യാജവാർത്ത നിർമ്മിച്ച് പ്രചരിപ്പിച്ചതിനാണ് പൊലീസുകാരൻ ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ്സെടുത്തത്.