തിരുവല്ല കായംകുളം സംസ്ഥാനപാതയിലെ ഉണ്ടപ്ലാവിൽ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; ആർക്കും പരിക്കില്ല
തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ ഉണ്ടപ്ലാവിൽ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഉണ്ടപ്ലാവ് ജംഗ്ഷന് സമീപം ആയിരുന്നു സംഭവം. പൊടിയാടി ഭാഗത്തുനിന്നും വന്ന എംജിഎം സ്കൂളിൻറെ ബസ്സും എതിർ ദിശയിൽ നിന്ന് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
Oct 6, 2026, 17:54 IST
തിരുവല്ല : തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ ഉണ്ടപ്ലാവിൽ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഉണ്ടപ്ലാവ് ജംഗ്ഷന് സമീപം ആയിരുന്നു സംഭവം. പൊടിയാടി ഭാഗത്തുനിന്നും വന്ന എംജിഎം സ്കൂളിൻറെ ബസ്സും എതിർ ദിശയിൽ നിന്ന് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
കുട്ടികളെ ഇറക്കിയശേഷം സ്കൂളിലേക്ക് തിരികെ പോവുകയായിരുന്നു ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻവശത്ത് കുടുങ്ങിപ്പോയ കാർ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.