നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ വിലക്കണമെന്ന കെ എ പോളിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ വിലക്കണമെന്നാണ് കെ എ പോളിന്റെ ഹര്‍ജി.

 

കേസില്‍ ഇടപെടുന്നതില്‍ നിന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിനെയും കാന്തപുരത്തെയും വിലക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു

=നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയും സുവിശേഷകന്‍ കെ എ പോള്‍ നല്‍കിയ ഹര്‍ജിയുമാണ് പരിഗണിക്കുക.

നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ വിലക്കണമെന്നാണ് കെ എ പോളിന്റെ ഹര്‍ജി. കേസില്‍ ഇടപെടുന്നതില്‍ നിന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിനെയും കാന്തപുരത്തെയും വിലക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കെ എ പോളിന്റെ ഹര്‍ജിക്ക് കേന്ദ്രം ഇന്ന് മറുപടി നല്‍കും. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.