3 മണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തിയിട്ടില്ല ..! അന്‍സിബയുടെ ആരോപണങ്ങള്‍ തള്ളി നടി ലക്ഷ്മി പ്രിയ
'അമ്മ സംഘടനയിൽ അന്‍സിബ ലക്ഷ്മിപ്രിയ തർക്കം നിലനിൽക്കുന്നതിനിടെ അന്‍സിബയുടെ ആരോപണങ്ങള്‍ തള്ളി നടി ലക്ഷ്മി പ്രിയ. അന്‍സിബയുടെ പരാതിയില്‍ മൊഴി നല്‍കാനായി എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. മൂന്ന് മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചുവെന്നതടക്കമുള്ള ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് ലക്ഷ്മി പ്രിയ. ഒരു മണിക്കൂറും 17 മിനുറ്റുമാണ് പൊലീസ് സ്റ്റേഷനില്‍ ചെലവിട്ടതെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്.

''എന്റെ കയ്യിലുള്ള തെളിവുകള്‍ നല്‍കും. അവരും പല രീതിയിലുള്ള തെളിവുകള്‍ ശേഖരിച്ചിരുന്നു. അവിടെ എത്ര സമയം ചെലവിട്ടുവെന്നും അവിടെ എന്ത് നടന്നുവെന്നുമെല്ലാം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളുണ്ട്. അത് ഞാന്‍ കൈമാറും'' ലക്ഷ്മി പ്രിയ പറയുന്നു.
''അടിസ്ഥാനമില്ലാത്ത പരാതിയെന്നത് അവരുടെ വേര്‍ഷനാണ്. എന്റെ ഫോണിലേക്ക് എനിക്ക് അനാവശ്യമെന്ന് തോന്നുന്ന മെസേജ് അയക്കുമ്പോള്‍ അതിന് ഉത്തരം പറയാന്‍ അവര്‍ ബാധ്യസ്ഥയാണ്. ഡിസംബര്‍ 10 ന് വന്ന മെസേജിന് ജനുവരി 21 വരെ ഞാന്‍ പരാതി കൊടുത്തിട്ടില്ല. ജനുവരി 22 നാണ് പരാതി കൊടുക്കുന്നത്. എന്റെ ഫോണിലേക്ക് അയക്കുന്ന അനാവശ്യമായ മെസേജിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനല്ലേ. നിയമപരമായി പോകാനുള്ള അവകാശം എനിക്കുണ്ട'' താരം പറയുന്നു.മൂന്ന് മണിക്കൂര്‍ സ്‌റ്റേഷനില്‍ ഇരുത്തിയോ ഇല്ലയോ എന്ന് തെളിയിക്കേണ്ടത് പൊലീസാണ്. പക്ഷെ എന്റെ ഓര്‍മയില്‍ 1 മണിക്കൂറും 17 മിനുറ്റും 20 സെക്കന്റും മാത്രമാണ് അവിടെ ഇരുന്നത്. ഇത്ര കൃത്യമായി പറയാന്‍ കാരണം എന്റെ കയ്യില്‍ വ്യക്തമായ തെളിവുള്ളതിനാലാണെന്നും ലക്ഷ്മി പ്രിയ പറയുന്നു.