''ചോരയ്ക്ക് ചോര എന്ന് പറഞ്ഞത് സത്യപ്രതിജ്ഞാ ലംഘനം''; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് എംവി ഗോവിന്ദൻ
'ചോരയ്ക്ക് ചോര എന്ന് മുഖ്യമന്ത്രി പറഞ്ഞത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് എം.വി. ഗോവിന്ദൻ.മുഖ്യമന്ത്രി കോൺഗ്രസല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. '
Updated: Nov 27, 2026, 12:14 IST
പരസ്യമായി ഇത്തരമൊരു പ്രസ്താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? മുഖ്യമന്ത്രിക്കെതിരെ മാധ്യമങ്ങൾക്ക് പോലും വികാരമില്ല," എംവി ഗോവിന്ദൻ വിമർശിച്ചു.
തിരുവനന്തപുരം: 'ചോരയ്ക്ക് ചോര എന്ന് മുഖ്യമന്ത്രി പറഞ്ഞത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് എം.വി. ഗോവിന്ദൻ.മുഖ്യമന്ത്രി കോൺഗ്രസല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. 'ചോരയ്ക്ക് ചോര' എന്ന് പറയുമ്പോൾ ഒന്നിനെയും വിടാൻ പോകുന്നില്ല എന്നാണ് അർത്ഥമാക്കുന്നത്.
പരസ്യമായി ഇത്തരമൊരു പ്രസ്താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? മുഖ്യമന്ത്രിക്കെതിരെ മാധ്യമങ്ങൾക്ക് പോലും വികാരമില്ല," എംവി ഗോവിന്ദൻ വിമർശിച്ചു.
കൊലപാതക രാഷ്ട്രീയത്തെയോ അതിന്റെ ഭാഗമായുള്ള പ്രകോപനപരമായ പ്രസംഗങ്ങളെയോ സി.പി.എം. അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.ടിഐ മധുസൂദനനെതിരെ കേസെടുക്കുന്നതിനേക്കാൾ മുൻപ് മുഖ്യമന്ത്രിക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും എംവി ഗോവിന്ദൻ.