'സതീഷ് തോന്നിക്കലിന് സംഘടനാ ചുമതലയോ അംഗീകൃത സ്ഥാനമോ നല്‍കിയിട്ടില്ല'; വിശദീകരണവുമായി ടിവികെ കേരള ഘടകം
'സതീഷ് തോന്നിക്കലിന് സംഘടനാ ചുമതലയോ അംഗീകൃത സ്ഥാനമോ നല്‍കിയിട്ടില്ല'; വിശദീകരണവുമായി ടിവികെ കേരള ഘടകം
ഈ മാസം 13ന് എറണാകുളത്ത് ടിവികെ കണ്‍വെന്‍ഷന്‍ എന്ന പേരില്‍ സതീഷ് തോന്നിക്കലിന്റെ നേതൃത്വത്തില്‍ നടക്കുമെന്ന് പ്രചരിക്കുന്ന പരിപാടി പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയല്ലെന്നും കേരള ഘടകം അറിയിച്ചു
സതീഷ് തോന്നിക്കലിന് പാര്‍ട്ടിയോ പാര്‍ട്ടി അധ്യക്ഷനോ യാതൊരു സംഘടനാ ചുമതലയും അംഗീകൃത സ്ഥാനവും നല്‍കിയിട്ടില്ല.
പാര്‍ട്ടി കേരള ഘടകത്തിന് നിലവില്‍ ഔദ്യോഗിക കോര്‍ഡിനേറ്റര്‍ ഇല്ലെന്ന് ടിവികെ (തമിഴക വെട്രി കഴകം). മുന്‍ കോര്‍ഡിനേറ്ററായ സജിയുടെ മരണശേഷം ഇതുവരെ പുതിയ നിയമനം ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ഘടകം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
സതീഷ് തോന്നിക്കല്‍ എന്ന പേരിലുള്ള വ്യക്തി ടിവികെയുടെയും വിജയ്യുടെയും പേരില്‍ വിവിധ വ്യക്തികളുമായി ബന്ധപ്പെടുകയും സിനിമ സീരിയല്‍ മേഖലയിലുള്ളവരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതായുമുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വിശദീകരണമെന്നും പ്രസ്താവനയിലുണ്ട്. സതീഷ് തോന്നിക്കലിന് പാര്‍ട്ടിയോ പാര്‍ട്ടി അധ്യക്ഷനോ യാതൊരു സംഘടനാ ചുമതലയും അംഗീകൃത സ്ഥാനവും നല്‍കിയിട്ടില്ല. അത്തരം നിയമനങ്ങള്‍ ടിവികെയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ അറിയിക്കുമെന്നും സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ട്.
ഈ മാസം 13ന് എറണാകുളത്ത് ടിവികെ കണ്‍വെന്‍ഷന്‍ എന്ന പേരില്‍ സതീഷ് തോന്നിക്കലിന്റെ നേതൃത്വത്തില്‍ നടക്കുമെന്ന് പ്രചരിക്കുന്ന പരിപാടി പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയല്ലെന്നും കേരള ഘടകം അറിയിച്ചു. അതിനാല്‍ ഈ പരിപാടിയില്‍ പങ്കെടുക്കുകയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നും സംസ്ഥാന ഘടകം പ്രസ്താവനയിലൂടെ അറിയിച്ചു.