സതീശന്‍ എന്നും നുണ പറയും, ഒരു ജാഥയില്‍ ഒന്‍പത് നുണയാണ് പറഞ്ഞത്: എം വി ഗോവിന്ദന്‍

സതീശന്‍ ഇപ്പോള്‍ സിപിഐഎം-ബിജെപി ഡീല്‍ എന്ന് പറയുകയാണ്.

 

നേമത്ത് കോണ്‍ഗ്രസിന്റെ വോട്ടുകള്‍ നഷ്ടപ്പെട്ടപ്പോള്‍ ബിജെപി ജയിച്ചു. ഡീല്‍ നടത്തുന്നത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വി ഡി സതീശന്‍ എന്നും നുണ പറയുമെന്നും ഒരു ജാഥയില്‍ ഒന്‍പത് നുണയാണ് പറഞ്ഞതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. സതീശന്‍ ഇപ്പോള്‍ സിപിഐഎം-ബിജെപി ഡീല്‍ എന്ന് പറയുകയാണ്. സതീശന്‍ നടത്തുന്നത് കള്ളപ്രചാരണവേലയാണ്. നേമത്ത് കോണ്‍ഗ്രസിന്റെ വോട്ടുകള്‍ നഷ്ടപ്പെട്ടപ്പോള്‍ ബിജെപി ജയിച്ചു. ഡീല്‍ നടത്തുന്നത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

വികസനത്തെ പറ്റി മിണ്ടാന്‍ കോണ്‍ഗ്രസിന് ധൈര്യമില്ല. വികസനത്തെപ്പറ്റി കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നിലപാട് എന്താണെന്നും ഗോവിന്ദന്‍ ചോദിച്ചു. പത്ത് വര്‍ഷത്തെ ഒരു വികസന പ്രവര്‍ത്തനത്തിനും കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പിന്തുണയില്ല. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ അവര്‍ സമ്മതിച്ചില്ല. നാഷണല്‍ ഹൈവേ നടപ്പിലാക്കില്ലെന്ന് കോണ്‍ഗ്രസ് പ്രതിജ്ഞ എടുത്തിരുന്നു. എന്നാല്‍ ഇച്ഛാശക്തിയോടെ എല്‍ഡിഎഫ് അത് നടപ്പിലാക്കിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.