മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി, സതീശന്‍ മോദിയുടെ പാത പിന്തുടരുന്നുവെന്ന് വി എന്‍ വാസവന്‍

കേരളത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായ സാമ്പത്തിക രേഖ എന്ന നിലയില്‍ ബജറ്റിനുള്ള സ്ഥാനം ഏറെ പ്രധാനമാണ്.

 

ബിജെപി - കോണ്‍ഗ്രസ് അവിശുദ്ധ ബന്ധത്തിന് ഏറെ കഴമ്പുണ്ടെന്ന് ബജറ്റ് തെളിയിക്കുന്നുവെന്നും വി എന്‍ വാസവന്‍ അഭിപ്രായപ്പെട്ടു.

യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ മുന്‍ മന്ത്രി വി എന്‍ വാസവന്‍. മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടരുകയാണ് മുഖ്യമന്ത്രി സതീശനും സര്‍ക്കാരുമെന്ന് വി എന്‍ വാസവന്‍ വിമര്‍ശിച്ചു. ബിജെപി - കോണ്‍ഗ്രസ് അവിശുദ്ധ ബന്ധത്തിന് ഏറെ കഴമ്പുണ്ടെന്ന് ബജറ്റ് തെളിയിക്കുന്നുവെന്നും വി എന്‍ വാസവന്‍ അഭിപ്രായപ്പെട്ടു.

തുകല്‍ സഞ്ചി എന്നര്‍ത്ഥമുള്ള ബോഗെറ്റ് എന്ന വാക്കില്‍ നിന്നാണ് ബജറ്റ് എന്ന പദം രൂപം എടുത്തിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായ സാമ്പത്തിക രേഖ എന്ന നിലയില്‍ ബജറ്റിനുള്ള സ്ഥാനം ഏറെ പ്രധാനമാണ്. എന്നാല്‍ ഈ സാമ്പത്തിക രേഖ സൂക്ഷിക്കുന്ന തുകല്‍ സഞ്ചിക്ക് കൊടുക്കുന്ന വിലപോലും കേരളത്തിലെ ജനങ്ങള്‍ക്ക് കൊടുക്കാത്ത ആദ്യത്തെ ബജറ്റ് കൂടിയാവും ഈ യുഡിഎഫ് സര്‍ക്കാരിന്റേതെന്ന് വി എന്‍ വാസവന്‍ പറഞ്ഞു.

മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാത പിന്തുടരുകയാണ് മുഖ്യമന്ത്രി സതീശനും അദ്ദേഹത്തിന്റെ സര്‍ക്കാരും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ എടുത്ത പല തീരുമാനങ്ങളിലും ബിജെപിയുമായി കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള അവിശുദ്ധ ബന്ധം മനസ്സിലാകുന്നതായിരുന്നു. ഇടതുപക്ഷം ഉയര്‍ത്തിയ ഈ വിമര്‍ശനം കേരളത്തിലെ ജനങ്ങള്‍ ശരിവെച്ചു എന്നുള്ളതിന്റെ തെളിവുകളാണ് അവസാനം നടന്ന ദേവസ്വം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറിന്റെ രാജിയെന്നും അദ്ദേഹം അവകാശപ്പെട്ടു.