ദളിത് യുവാവിന്റെ മര്‍ദ്ദന പരാതിയില്‍ ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാര്‍ കുറ്റക്കാരെന്ന് കണ്ടെത്തല്‍

മര്‍ദനത്തില്‍ ജനനേന്ദ്രിയം തകര്‍ത്തെന്നാണ് പരാതി ഉയര്‍ന്നത്.

 

പത്തനംതിട്ട എസ്പി നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

അടൂരിലെ ദളിത് യുവാവിന്റെ മര്‍ദ്ദന പരാതിയില്‍ ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാര്‍ കുറ്റക്കാരെന്ന് കണ്ടെത്തല്‍. വകുപ്പുതല അന്വേഷണത്തിലാണ് കണ്ടെത്തലുള്ളത്. പത്തനംതിട്ട എസ്പി നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പോക്‌സോ കേസില്‍ പ്രതിയായ സഹോദരനെ അന്വേഷിച്ചു എത്തിയ പോലീസുകാര്‍ കാറില്‍ കയറ്റി കൊണ്ടുപോയി മര്‍ദിച്ചു എന്നായിരുന്നു 23 കാരന്റെ പരാതി. മര്‍ദനത്തില്‍ ജനനേന്ദ്രിയം തകര്‍ത്തെന്നാണ് പരാതി ഉയര്‍ന്നത്.


പത്തനംതിട്ട എസ്പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ അന്വേഷണത്തില്‍ ആണ് പോലീസ് വീഴ്ച്ച കണ്ടെത്തിയത്.