മാസപ്പടി കേസില്‍ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കര്‍ത്തയുടെ മൊഴി

സിഎംആർഎല്‍-എക്സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കും പിണറായിക്കും കൂടുതല്‍ കുരുക്ക്.  കരാ‍ര്‍ നൽകിയത് പിണറായിയുമായുളള അടുപ്പം കാരണമെന്നാണ് ഇഡിക്ക് കർത്തയുടെ മൊഴി.

 

2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നൽകിയത്

കൊച്ചി:  സിഎംആർഎല്‍-എക്സാലോജിക് മാസപ്പടി കേസില്‍  വീണയ്ക്കും പിണറായിക്കും കൂടുതല്‍ കുരുക്ക്.  കരാ‍ര്‍ നൽകിയത് പിണറായിയുമായുളള അടുപ്പം കാരണമെന്നാണ് ഇഡിക്ക് കർത്തയുടെ മൊഴി.

2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നൽകിയത്.മാസപ്പടി ആരോപണത്തില്‍ ഇഡി അന്വേഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. മരവിപ്പിക്കല്‍ നടപടി സംബന്ധിച്ച്‌ ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുൻപാകെയും റിപ്പോർട്ട് സമർപ്പിച്ചു.ഇതിന്റെ ഭാഗമായി വീണ ടിയുടെ 16.5 ലക്ഷം രൂപ ഇഡി മരവിപ്പിച്ചു. സ്വന്തം പേരിലും കമ്പനികളുടെ പേരിലും നിക്ഷേപിച്ച പണമാണിത്.

വീണയുടെ മറ്റൊരു കമ്പനിയായ ലേക്കർ ഇന്ത്യയുടെ 15. 5 ലക്ഷവും മരവിപ്പിച്ചിട്ടുണ്ട്. വീണയുടെ ലോക്കറും മരവിപ്പിച്ചവയുടെ കൂട്ടത്തിൽ ഉള്‍പ്പെടുന്നു. വീണയുടെ അക്കൗണ്ടിൽ 1.37 ലക്ഷം രൂപയാണുള്ളത്. എക്‌സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585. ശശിധരൻ കർത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടിയും മരവിപ്പിച്ചു.