അമീബിക് മസ്തിഷ്കജ്വരം പിടിപെട്ട് ഗുരുതരാവസ്ഥയിൽ, മരണത്തെ മുഖാമുഖം കണ്ട് സരിതാ നായർ ; ഒരു വിരൽ മുറിച്ചുമാറ്റി
അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്ന് ഗുരുതര ആരോഗ്യാവസ്ഥയിലൂടെ കടന്നുപോകുകയാണ് സോളാർ കേസുമായി ബന്ധപ്പെട്ട് ശ്രദ്ധ നേടിയ സരിതാ നായർ. രോഗബാധയെ തുടർന്ന് അടുത്തിടെ സരിതയുടെ ഒരു വിരൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുനീക്കേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ.
രോഗബാധയെ തുടർന്ന് അടുത്തിടെ സരിതയുടെ ഒരു വിരൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുനീക്കേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്ന് ഗുരുതര ആരോഗ്യാവസ്ഥയിലൂടെ കടന്നുപോകുകയാണ് സോളാർ കേസുമായി ബന്ധപ്പെട്ട് ശ്രദ്ധ നേടിയ സരിതാ നായർ. രോഗബാധയെ തുടർന്ന് അടുത്തിടെ സരിതയുടെ ഒരു വിരൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുനീക്കേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ.
തന്റെ സമൂഹമാധ്യമപോസ്റ്റുകളിൽ തന്റെ രോഗവിവരങ്ങൾ അറിയിക്കുന്ന സരിതാനായർക്ക് ഉമ്മൻചാണ്ടിയുടെ അനുയായികളായവർ കടുത്ത ശാപവാക്കുകൾ ചൊരിയുകയാണ്. നീതിമാനായ ഒരു മനുഷ്യനോട് കാണിച്ച നന്ദികേടിന് നീ അനുഭവിയ്‌ക്കും എന്നും ചെയ്ത പാപങ്ങൾക്ക് ശിക്ഷയാണ് ഇതെന്നും നിരവധി പേർ സരിതയെ ചീത്തവിളിക്കുന്നുണ്ട്. എന്നാൽ സരിത തന്റെ ഫെയ്സ്ബുക്ക് പേജിൽ നിന്നും കേട്ടാലറയ്‌ക്കുന്ന ശാപവാക്കുകൾ ഒന്നും നീക്കം ചെയ്യുന്നുമില്ല. അതിന് കാരണമായി സരിത തന്നെ ഒരു കുറിപ്പിൽ പറയുന്നത് ഇങ്ങിനെയാണ്::”നിങ്ങൾ ശപിക്കുമ്പോഴാണ് ദൈവം എന്നോട് ഒപ്പം നിൽക്കുക”. എന്നാണ് സരിത പറയുന്നത്.
തന്റെ രോഗം അമീബിക് മസ്തിഷ്കജ്വരം ആണെന്ന് സരിത നായർ തന്നെ മെയ് 29ന് പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. പത്തനാപുരം ഇഎംഎസ് ആശുപത്രിയിൽവെച്ച് തന്നെ കണ്ടിട്ടും തിരിച്ചറിയാതെ ഒരു ഫാമിലി കടന്നുപോയെന്നും ഇതോടെ പെട്ടെന്ന് മനസ്സിലാകാത്ത വിധം താൻ മാറിപ്പോയെന്ന് മനസ്സിലായെന്നും സരിത ആഗസ്തിൽ പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ പറയുന്നു.
ഈയിടെ ഒരു വിരൽ മുറിച്ചുമാറ്റിയ കാര്യവും സരിത ഫെയ്സ്ബുക്കിൽ പറഞ്ഞിരുന്നു. “ഇടതു കയ്യിൽ പെട്ടെന്ന് ഒരു സൂചികുത്തുന്ന പോലെ ഒരു വേദനയുണ്ടായി. ഷോൾഡർ മുതൽ കൈപ്പത്തിവരെ രക്തോട്ടം കുറവാണ്. അമീബിക് മെനഞ്ചൈറ്റിസ് ആയതിനാൽ ഇടതുകയ്യിലെ ചൂണ്ടുവിരൽ മുറിച്ചുമാറ്റേണ്ടിവന്നു”-സരിത നായർ പറയുന്നു. മുറിഞ്ഞുപോയ ഒരു വിരലിന്റെ ചിത്രവും അവർ പോസ്റ്റിൽ പങ്കുവെച്ചിരുന്നു. ഡോക്ടർമാർ തനിക്ക് ഒരു ഇൻക്ലംപീറ്റഡ് സെർവിക്കൽ ബോൺ ഉണ്ടെന്ന് കണ്ടുപിടിച്ചിരിക്കുന്നു എന്നും സരിത കുറിച്ചിരുന്നു.