ദക്ഷിണ മേഖല ഐജി പി.പ്രകാശ് സന്നിധാനം സന്ദർശിച്ചു
ദക്ഷിണമേഖല പൊലീസ് ഇൻസ്പെക്ടർ ജനറൽ (ഐജി ) പി. പ്രകാശ് ശബരിമല സന്നിധാനം സന്ദർശിച്ച് തീർത്ഥാടന സൗകര്യങ്ങൾ വിലയിരുത്തി സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ജി ജയദേവ് അനുഗമിച്ചു
Nov 26, 2026, 09:36 IST
ശബരിമല : ദക്ഷിണമേഖല പൊലീസ് ഇൻസ്പെക്ടർ ജനറൽ (ഐജി ) പി. പ്രകാശ് ശബരിമല സന്നിധാനം സന്ദർശിച്ച് തീർത്ഥാടന സൗകര്യങ്ങൾ വിലയിരുത്തി സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ജി ജയദേവ് അനുഗമിച്ചു പമ്പ മരക്കൂട്ടംപതിനെട്ടാംപടി താഴെ സോപാനം കൊടിമരം മാളികപുറം പൊലീസ് ബാരക്ക് തുടങ്ങിയ ഇടങ്ങളിൽ ഐജിയുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു .
വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിരിക്കുന്ന പൊലീസുകാർക്ക് നിർദ്ദേശങ്ങൾ നൽകി മണ്ഡല മഹോത്സവം സീസൺ ആരംഭിച്ചതിനു ശേഷമുള്ള പൊലീസ് രണ്ടാം ബാച്ച് ഇന്ന് ചുമതലയേറ്റ സാഹചര്യത്തിലാണ് ഐജിയുടെ സന്ദർശനം.