അച്ഛനെമാത്രമല്ല അമ്മയെയും ശിക്ഷിക്കണമായിരുന്നു : സന്ദീപ് വധക്കേസിലെ കോടതി വിധിയിൽ പ്രതികരിച്ച ഭാര്യ നിനിഷ

തലശ്ശേരി ചിറക്കര സന്ദീപ് വധക്കേസിൽ തന്റെ അമ്മയേക്കൂടി ശിക്ഷിക്കണമെന്ന് കൊല്ലപ്പെട്ട സന്ദീപിന്റെ ഭാര്യ നിനിഷ' മാധ്യമങ്ങളോട് പ്രതികരിച്ചു.
സന്ദീപിൻ്റെ

 
Not only the father but also the mother should have been punished: Sandeep's wife Ninisha reacts to the court verdict in the murder case

 2017 മെയ് 14 നാണ് കണ്ണൂർ തലശ്ശേരി ചിറക്കരയിലെ വീടിന് മുന്നിൽ വെച്ച് സന്ദീപിനെ കുത്തിക്കൊല്ലുന്നത്

കണ്ണൂർ : തലശ്ശേരി ചിറക്കര സന്ദീപ് വധക്കേസിൽ തന്റെ അമ്മയേക്കൂടി ശിക്ഷിക്കണമെന്ന് കൊല്ലപ്പെട്ട സന്ദീപിന്റെ ഭാര്യ നിനിഷ' മാധ്യമങ്ങളോട് പ്രതികരിച്ചു.
സന്ദീപിൻ്റെ ഭാര്യയുടെ പിതാവായ കോഴിക്കോട് പനങ്കാവ് സ്വദേശി പ്രേമരാജനെ തലശ്ശേരി കോടതി ജീവപര്യന്തം തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു.

 2017 മെയ് 14 നാണ് കണ്ണൂർ തലശ്ശേരി ചിറക്കരയിലെ വീടിന് മുന്നിൽ വെച്ച് സന്ദീപിനെ കുത്തിക്കൊല്ലുന്നത്. കൊലപ്പെടുത്തിയത് ഭാര്യയുടെ പിതാവ് പ്രേമരാജൻ. കോഴിക്കോട് പന്തീരങ്കാവിലെ വീട്ടിൽ നിന്നും ബൈക്കിൽ ചിറക്കരയിൽ എത്തിയായിരുന്നു കൊലപാതകം. നടത്തിയത്. ഇവരുടെ പ്രണയവിവാഹത്തെ തുടക്കത്തിലെ എതിർത്തയാളാണ് പ്രേമരാജൻ' സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലെ അംഗമായിരുന്നു സന്ദീപ്.

വിവാഹ ശേഷവും കുടുംബ വഴക്ക് തുടർന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വിചിത്രമായിരുന്നു. സന്ദീപിന്റെയും ഭാര്യ നിനിഷയുടെയും മകൾക്ക് സെറിബ്രൽ പാഴ്സി രോഗമുണ്ടായിരുന്നു. തങ്ങളുടെ കുടുംബത്തിൽ ആർക്കും ഇത്തരം രോഗമില്ലെന്നും സന്ദീപിന്റെ കുഴപ്പമാണ് കുട്ടിയുടെ വൈകല്യത്തിന് കാരണമെന്നും നിനിഷയുടെ മാതാപിതാക്കൾ വിശ്വസിച്ചു. ഇതിന്റെ പേരിൽ നിരന്തരം പ്രശ്നങ്ങളുണ്ടായി. ഇതിന്റെ തുടർച്ചയായിരുന്നു കൊലപാതകം.
എട്ട് വർഷങ്ങൾക്ക് ശേഷം വിധി വരുമ്പോൾ കേസിൽ സാക്ഷിയായ നിനിഷയുടെ ഉൾപ്പെടെ മൊഴികൾ കേസിൽജീവപര്യന്തം തടവ് വിധിക്കുന്നതിൽ നിർണായകമായെന്നു അസി. പബ്ളിക് പ്രൊസിക്യൂട്ടർ രേഷ്മ പറഞ്ഞു.

വൈകല്യം ബാധിച്ച മകൾക്കും മകനെ നഷ്ടമായ ഒരമ്മയ്ക്കും വേണ്ടിയുള്ള തായിരുന്നു തന്റെ പോരാട്ടമെന്നും നഷ്ടത്തിന്റെ വേദനക്കിടയിലും വിധി സന്തോഷം തരുന്നെന്നും പിതാവിനെ ജീവപര്യന്തം ശിക്ഷിച്ചതായുള്ളവിധി വന്നതിന് ശേഷം കണ്ണീരോടെ നിനിഷ പറഞ്ഞു.