സന്ദീപ് വാര്യറുടെ കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയര്‍ അപ്രതീക്ഷിതമായി പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു.
തൃക്കരിപ്പൂരില്‍ നിന്നും സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങവേയാണ് എംഎല്‍എയുടെ വാഹനം അപകടത്തില്‍പ്പെട്ടത്.
തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായത്. വാഹനത്തിലുണ്ടായിരുന്ന എംഎല്‍എയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ദേശീയപാത 66-ല്‍ മലപ്പുറം കോയിച്ചനയില് വെച്ചായിരുന്നു അപകടം. തൃക്കരിപ്പൂരില്‍ നിന്നും സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങവേയാണ് എംഎല്‍എയുടെ വാഹനം അപകടത്തില്‍പ്പെട്ടത്.
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയര്‍ അപ്രതീക്ഷിതമായി പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ, തൊട്ടുപിന്നില്‍ വരികയായിരുന്ന മറ്റ് രണ്ട് കാറുകള്‍ കൂടി കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലുണ്ടായിരുന്ന കുടുംബങ്ങളും യാതൊരു പരിക്കുകളുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകട വിവരമറിഞ്ഞ് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ഗതാഗതം സാധാരണ നിലയിലാക്കുകയും ചെയ്തു.