'കൈയിൽ കിട്ടിയാൽ വേറെ രീതിയിൽ കാണും ' സന്ദീപ് വാര്യർക്ക് വാട്സ്അപ്പിൽ വധഭീഷണി; പൊലീസിൽ പരാതി നൽകി

 'കൈയിൽ കിട്ടിയാൽ വേറെ രീതിയിൽ കാണും'കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് വാട്സ്അപ്പിൽ വധഭീഷണി. തുടർന്ന് അദ്ദേഹം പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. 

 

പാലക്കാട്:  'കൈയിൽ കിട്ടിയാൽ വേറെ രീതിയിൽ കാണും'കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് വാട്സ്അപ്പിൽ വധഭീഷണി. തുടർന്ന് അദ്ദേഹം പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. 

'കൈയിൽ കിട്ടിയാൽ വേറെ രീതിയിൽ കാണുമെന്നാണ്' ഭീഷണി സന്ദേശമെന്ന് പരാതിയിൽപറയുന്നു.പാണക്കാട് കുടുംബത്തേയും മുസ്ലിം വിഭാഗങ്ങളെയും അവഹേളിക്കുന്ന രീതിയിലാണ് തനിക്ക് ലഭിച്ച ഭീഷണി സന്ദേശമെന്നും പരാതിയിൽ സന്ദീപ് പറയുന്നു. സന്ദേശം ലഭിച്ച ഫോൺ നമ്പറും ഭീഷണി സന്ദേശവും ഉൾപ്പെടെയാണ് സന്ദീപ് വാര്യർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.