സന്ദീപ് വാര്യരും രാഹുല്‍ ഈശ്വറും പരാതിക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ചു'; ഡിജിപിക്ക് പരാതി

അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് അപമാനിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും സൈബര്‍ ക്രിമിനലുകള്‍ക്ക് കൊത്തിവലിക്കാന്‍ ഇട്ടുകൊടുത്തതിന് തുല്യമാണ് ഈ നടപടിയെന്നും പരാതിയില്‍ ഡിവൈഎഫ്‌ഐ ആരോപിക്കുന്നു.

സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് പരാതി നല്‍കിയ യുവതിയെ അപമാനിക്കാന്‍ ശ്രമം. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കും രാഹുല്‍ ഈശ്വറിനുമെതിരെ ഡിവൈഎഫ്‌ഐ ഡിജിപിക്ക് പരാതി നല്‍കി.

അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് അപമാനിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും സൈബര്‍ ക്രിമിനലുകള്‍ക്ക് കൊത്തിവലിക്കാന്‍ ഇട്ടുകൊടുത്തതിന് തുല്യമാണ് ഈ നടപടിയെന്നും പരാതിയില്‍ ഡിവൈഎഫ്‌ഐ ആരോപിക്കുന്നു.
പരാതിക്കാരിയെ അപമാനിക്കാനുള്ള സംഘടിത ശ്രമമാണ് ഇരുവരും നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളാണ് സന്ദീപ് വാര്യരും രാഹുല്‍ ഈശ്വറും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഈ വിവരങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന നിരവധി ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്