63 കിലോ ചന്ദനവും ചന്ദനം മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും വാഹനവും സഹിതം രണ്ടുപേർ പിടിയിൽ

മട്ടന്നൂർ ശിവപുരം സ്വദേശികളായ കെ. ഷൈജു, എം. ലിജിൻ എന്നിവരാണ് പിടിയിലായത്. വാഹനത്തിലുണ്ടായിരുന്ന ശ്രീജിത്ത്, ഷിജു, സുധീഷ് എന്നിവർ ഓടിരക്ഷപ്പെട്ടു.
 
മട്ടന്നൂർ ശിവപുരം സ്വദേശികളായ കെ. ഷൈജു, എം. ലിജിൻ എന്നിവരാണ് പിടിയിലായത്. വാഹനത്തിലുണ്ടായിരുന്ന ശ്രീജിത്ത്, ഷിജു, സുധീഷ് എന്നിവർ ഓടിരക്ഷപ്പെട്ടു.

മട്ടന്നൂർ: വാഹനത്തിൽ കടത്തുകയായിരുന്ന 63 കിലോ ചന്ദനവും ചന്ദനം മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും വാഹനവും സഹിതം രണ്ടുപേർ പിടിയിൽ. വനംവകുപ്പ് കാസർകോട് റേഞ്ച് ഓഫിസർ വി. രതീശന്റെ നേതൃത്വത്തിൽ  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ പഴശ്ശി കനാലിന് സമീപം  നടത്തിയ വാഹനപരിശോധനയിലാണ് പിടിയിലായത്.

മട്ടന്നൂർ ശിവപുരം സ്വദേശികളായ കെ. ഷൈജു, എം. ലിജിൻ എന്നിവരാണ് പിടിയിലായത്. വാഹനത്തിലുണ്ടായിരുന്ന ശ്രീജിത്ത്, ഷിജു, സുധീഷ് എന്നിവർ ഓടിരക്ഷപ്പെട്ടു.

സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ. ചന്ദ്രൻ, പി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ലിയാൻഡർ എഡ്വൈഡ്, കെ.വി. സുബിൻ, കെ. ശിവശങ്കർ, സീനിയർ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.