കെ.സിക്ക് പിന്തുണയറിച്ച് സമസ്ത കാന്തപുരം വിഭാഗം ഹൈക്കമാന്റിന് കത്തയച്ചു
കെ.സി വേണുഗോപാലിന് പിന്തുണയറിച്ച് സമസ്ത കാന്തപുരം വിഭാഗം ഹൈക്കമാന്റിന് കത്തയച്ചു. കെ.സി വരുന്നതിൽ തെറ്റില്ലെന്ന് കാന്തപുരത്തിന്റെ മകൻ അബ്ദുൾ ഹക്കീം
കെ.സി വേണുഗോപാലിന് പിന്തുണയറിച്ച് സമസ്ത കാന്തപുരം വിഭാഗം ഹൈക്കമാന്റിന് കത്തയച്ചു. കെ.സി വരുന്നതിൽ തെറ്റില്ലെന്ന് കാന്തപുരത്തിന്റെ മകൻ അബ്ദുൾ ഹക്കീം അസ്ഹരിയും പറഞ്ഞു. കെ.സി വേണുഗോപാൽ ദേശീയതലത്തിൽ പാർട്ടിയെ നയിക്കുന്ന നേതാവ് ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം നൽകിയ നേതാവുമാണ് കെ സി വേണുഗോപാൽ .
മൂന്ന് നേതാക്കളും കൂടിയാലോചിച്ച് തീരുമാനിക്കട്ടെ അല്ലെങ്കിൽ ഹൈക്കമാന്റ് പറയട്ടെ അതേസമയം മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ഹൈക്കമാൻ്റിനെ സമ്മർദത്തിലാക്കാനും പ്രകടനങ്ങൾ നടത്താനും സതീശൻ കോൺഗ്രസിൽ പരസ്യമായ ഗ്രൂപ്പ് കളിക്കുന്നു.
ഗ്രൂപ്പ് രാഷ്ട്രീയം ശക്തമായിരുന്ന കാലത്ത് പോലും ഇല്ലാത്ത സംഭവങ്ങളാണ് ഇപ്പോൾ സതീശൻ ക്യാമ്പ് കോൺഗ്രസിനുള്ളിൽ നടത്തുന്നത്. കെ. സുധാകരൻ, പി ജെ കുര്യൻ ഉൾപ്പെടെ കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെയും ഭൂരിപക്ഷം എം പിമാരുടെയും പിന്തുണ കെസി. വേണുഗോപാലിനാണ്.