സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി പി.വി അൻവർ
നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കെ തൃണമൂൽ കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർഥിയും മുൻ എം.എൽ.എയുമായ പി.വി. അൻവർ
Updated: Jun 17, 2025, 23:15 IST
മലപ്പുറം: നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കെ തൃണമൂൽ കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർഥിയും മുൻ എം.എൽ.എയുമായ പി.വി. അൻവർ സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടിയിൽ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയതായിരുന്നു കൂടിക്കാഴ്ച.
നിലമ്പൂരിൽ വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. ഇതിനിടയിലാണ് അൻവർ ഇന്ന് രാവിലെതന്നെ ജിഫ്രി തങ്ങളെ കാണാൻ പോയത്. ദിവസങ്ങൾക്ക് മുമ്പ് പി.വി. അൻവർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരെ സന്ദർശിച്ചിരുന്നു.