ഭീകരരെ അമർച്ച ചെയ്യാൻ ശ്രമിക്കുന്ന ധീര സൈനികർക്ക് അഭിവാദ്യങ്ങൾ, മതഭീകരത എത്രത്തോളം അപകടകരമെന്ന് തെളിയിക്കുന്നു’ : കെ കെ ശൈലജ

പാകിസ്താനിലെ ഭീകര ആസ്ഥാനങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ല്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് മുൻ മന്ത്രി കെ കെ ശൈലജ

 

പെഹൽഗാമിൽ കൊല്ലപ്പെട്ട 27 പേരുടെയും ജീവൻ ഏറെ വിലപ്പെട്ടതാണ്.

കണ്ണൂർ: പാകിസ്താനിലെ ഭീകര ആസ്ഥാനങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ല്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് മുൻ മന്ത്രി കെ കെ ശൈലജ രംഗത്തെത്തി. നിഷ്കളങ്കരായ വിനോദ സഞ്ചാരികളെയാണ് ഭീകരർ കൊലപ്പെടുത്തിയത്. മതഭീകരത എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്നതായിരുന്നു പെഹൽഗാം ആക്രമണമെന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

പെഹൽഗാമിൽ കൊല്ലപ്പെട്ട 27 പേരുടെയും ജീവൻ ഏറെ വിലപ്പെട്ടതാണ്. അതിൽ പ്രതികരിച്ചു കൊണ്ട് സൈന്യം നടത്തുന്ന എല്ലാ നടപടികൾക്കും പിൻതുണ അറിയിക്കുന്നു. പാക്ക് അധീന കശ്മീരിലെയും പാകിസ്താനിലെയും തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നീക്കമുള്‍പ്പെടെ ഭീകരവാദത്തെയും തീവ്രവാദത്തെയും അമര്‍ച്ച ചെയ്യാന്‍ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്‍തുണയ്ക്കുന്നുവെന്നും കെ.കെ ശൈലജ എം.എൽ.എ വ്യക്തമാക്കി..