'ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോള്‍ കരയിപ്പിക്കുകയാണ്'; തീരാ വേദനയെന്ന് മമ്മൂട്ടി
'ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോള്‍ കരയിപ്പിക്കുകയാണ്'; തീരാ വേദനയെന്ന് മമ്മൂട്ടി
ഇന്നലെ രാത്രി 10.40ഓടെയായിരുന്നു സലിം കുമാറിന്റെ അന്ത്യം
Jun 7, 2026, 10:43 IST
തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം', മമ്മൂട്ടി കുറിച്ചു.
നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. സലിം കുമാറിന്റെ വിയോഗം തീരാത്ത സങ്കടമായെന്ന് മമ്മൂട്ടി പറഞ്ഞു. 'ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം. നീ ഇപ്പോള്‍ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം', മമ്മൂട്ടി കുറിച്ചു.
ഇന്നലെ രാത്രി 10.40ഓടെയായിരുന്നു സലിം കുമാറിന്റെ അന്ത്യം സ്ഥിരീകരിച്ചത്. 56 വയസായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും.