ക്രിസ്മസ്-നവവത്സര ബമ്പറിന്റെ വില്പന വന്‍കുതിപ്പില്‍
നിലവില്‍ ടിക്കറ്റ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ളത് പാലക്കാട് ജില്ലയാണ്
Jan 4, 2025, 06:36 IST
ഡിസംബര്‍ മാസം 17നാണ് ടിക്കറ്റിന്റെ വില്പന ആരംഭിച്ചത്.
ക്രിസ്മസ്-നവവത്സര ബമ്പറിന്റെ വില്പന വന്‍കുതിപ്പില്‍. ഇതുവരെ 20 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുതീര്‍ന്നത്. ഡിസംബര്‍ മാസം 17നാണ് ടിക്കറ്റിന്റെ വില്പന ആരംഭിച്ചത്. നിലവില്‍ ടിക്കറ്റ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ളത് പാലക്കാട് ജില്ലയാണ്. നാല് ലക്ഷത്തിലധികം ടിക്കറ്റുകളാണ് പാലക്കാട് ഇതിനോടകം വിറ്റഴിച്ചത്. ടിക്കറ്റ് വില്‍പ്പനയില്‍ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
സമ്മാനഘടനയില്‍ വരുത്തിയ മാറ്റമാണ് വില്‍പ്പന കുതിച്ചുയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 20 കോടി രൂപയാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. 20 പേര്‍ക്ക് ഒരു കോടി വീതം രണ്ടാം സമ്മാനവും നല്‍കുന്നുണ്ട്. 400 രൂപ വിലയുള്ള ക്രിസ്മസ്-നവവത്സര ബമ്പറിന്റെ നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിനാണ് നടക്കും.