കെ സി വേണുഗോപാലിന്റെ ഇടപെടൽ;  കുട്ടനാട്  മണ്ഡലത്തിലെ പാർട്ടി വിമത സ്ഥാനാർഥി സജി ജോസഫ് പത്രിക പിൻവലിച്ചു

കഴിഞ്ഞ ദിവസം കെ സി വേണുഗോപാൽ സജി ജോസഫവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഈ നടപടി. പാർട്ടിക്കും മുന്നണിക്കും ദോഷകരമായി  മാറുന്ന ഒരു പ്രവർത്തിയിലേക്കും പോകരുതെന്നും യു ഡി എഫിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും സജി ജോസഫിനോട് കെ സി ആവശ്യപ്പെട്ടു. 

 

  കുട്ടനാട്: കുട്ടനാട്  മണ്ഡലത്തിൽ പാർട്ടി വിമതനായി നിന്ന സജി ജോസഫ് പത്രിക പിൻവലിച്ചു.കഴിഞ്ഞ ദിവസം കെ സി വേണുഗോപാൽ സജി ജോസഫവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഈ നടപടി. പാർട്ടിക്കും മുന്നണിക്കും ദോഷകരമായി  മാറുന്ന ഒരു പ്രവർത്തിയിലേക്കും പോകരുതെന്നും യു ഡി എഫിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും സജി ജോസഫിനോട് കെ സി ആവശ്യപ്പെട്ടു. 

 
സജി ജോസഫുമായി തുടർന്ന് സംസാരിക്കുന്നതിന് എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ കെ സി വേണുഗോപാൽ ചുമതലപ്പെടുത്തി.കഴിഞ്ഞ ദിവസം പുനലൂരിലെ വിമത സ്ഥാനാർഥി എസ് ഇ സഞ്ജയ്ഖാനെ സമാനമായ രീതിയിൽ കെ സി ഇടപെട്ട് വിമത സ്ഥാനാർഥിത്വം പിൻവലിപ്പിച്ചിരുന്നു. ഇത് ഏറെ വൈകാരികമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു.