സജി ചെറിയാന്റെ വിവാദ പ്രസംഗം ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ഉത്തരവില്‍ ഡിജിപി ആവശ്യപ്പെട്ടു

 

കോടതി ഇടപെട്ട് ഒരാഴ്ചക്ക് ശേഷമാണ് ഡിജിപിയുടെ ഉത്തരവ്.

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിജിപിയാണ് ക്രൈംബ്രാഞ്ച് മേധാവിക്ക് ഉത്തരവ് കൈമാറിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഡിജിപിയുടെ നടപടി. കോടതി ഇടപെട്ട് ഒരാഴ്ചക്ക് ശേഷമാണ് ഡിജിപിയുടെ ഉത്തരവ്.

സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ഉത്തരവില്‍ ഡിജിപി ആവശ്യപ്പെട്ടു. ഈ ഉദ്യോഗസ്ഥന്‍ ആരാകണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് തീരുമാനിക്കാം.


അന്വേഷണ സംഘത്തിനെ തീരുമാനിക്കാനുള്ള പാനല്‍ ഡിജിപി ആവശ്യപ്പെട്ടിരുന്നു. അത് തിരുത്തിയാണ് കോടതി ഉത്തരവ് പ്രകാരം അന്വേഷണം ഏറ്റെടുക്കാനും സംഘത്തെ തീരുമാനിക്കാനും ഉത്തരവിറക്കിയത്.