സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്
മുഖ്യമന്ത്രി വി.ഡി.സതീശൻ തിങ്കളാഴ്ച പുട്ടപർത്തി സന്ദർശിക്കും. സായ് ബാബയുടെ 101ാം ജന്മദിനം പ്രമാണിച്ചാണ് സന്ദർശനം.
ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികൾ നവംബർ 16 മുതൽ 24 വരെയാണ് നടക്കുക.
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ തിങ്കളാഴ്ച പുട്ടപർത്തി സന്ദർശിക്കും. സായ് ബാബയുടെ 101ാം ജന്മദിനം പ്രമാണിച്ചാണ് സന്ദർശനം.പുട്ടപർത്തിയിലെ പ്രശാന്തി നിലയത്തിൽ നവംബർ 16 മുതൽ 24 വരെ നടക്കുന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്.കേരള മുഖ്യമന്ത്രി പുട്ടപർത്തിയിൽ എത്തുന്നത് ഇതാദ്യമാണ്
ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികൾ നവംബർ 16 മുതൽ 24 വരെയാണ് നടക്കുക. ഇതിന്റെ ഭാഗമായി നവംബർ 22-ന് നടക്കുന്ന ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേണിംഗിന്റെ ബിരുദദാന ചടങ്ങിൽ ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീറാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
നവംബർ 16 മുതൽ 24 വരെ പ്രശാന്തി നിലയത്തിൽ പ്രത്യേക ആത്മീയ, സാംസ്കാരിക പരിപാടികൾ നടക്കും. നവംബർ 22-ന് ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേണിംഗിന്റെ 45-ാം ബിരുദദാന ചടങ്ങും, പ്രധാന ദിവസമായ നവംബർ 23-ന് ഹിൽ വ്യൂ സ്റ്റേഡിയത്തിൽ രഥോത്സവം, സംഗീത കച്ചേരി, അന്നദാനം എന്നിവയും നടക്കും.