മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി സഫാരി ഗ്രൂപ്പ്

 

സഫാരി ഗ്രൂപ്പ് മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച തുകയാണ് സഫാരി ഗ്രൂപ്പ് നല്‍കിയത്.
 

വയനാട് മേപ്പാടി പഞ്ചായത്തിലെ ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി സഫാരി ഗ്രൂപ്പ്. 

സഫാരി ഗ്രൂപ്പ് മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച തുകയാണ് സഫാരി ഗ്രൂപ്പ് നല്‍കിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയടെ ഓഫീസില്‍ വെച്ച് സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ എന്നിവര്‍ ചേര്‍ന്നാണ് തുക നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം കെ സക്കീറും ചടങ്ങില്‍ പങ്കെടുത്തു.