യുഡിഎഫിന്റെ വിജയം സുനിശ്ചിതമെന്നും ഭരണവിരുദ്ധ വികാരം ജനങ്ങളെ സ്വാധീനിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍
പാര്‍ലമെന്റില്‍ കണ്ട അതേ ട്രെന്‍ഡ് ആണ് കാണാനാകുന്നതെന്നും ജനങ്ങളുടെ ജീവിതത്തെ ബാധിച്ച ഭരണമാണ് ഇതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് സ്വാധീന മേഖലകളില്‍ ഉയര്‍ന്ന പോളിങ് ഉണ്ടാകുമെന്നും മുന്നേറ്റത്തിന് അനുയോജ്യമായ സാഹചര്യമാണ് ഉള്ളതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് ആരംഭിച്ചു. മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലികുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി തങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
യുഡിഎഫിന്റെ വിജയം സുനിശ്ചിതമെന്നും ഭരണവിരുദ്ധ വികാരം ജനങ്ങളെ സ്വാധീനിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുഡിഎഫ് സ്വാധീന മേഖലകളില്‍ ഉയര്‍ന്ന പോളിങ് ഉണ്ടാകുമെന്നും മുന്നേറ്റത്തിന് അനുയോജ്യമായ സാഹചര്യമാണ് ഉള്ളതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റില്‍ കണ്ട അതേ ട്രെന്‍ഡ് ആണ് കാണാനാകുന്നതെന്നും ജനങ്ങളുടെ ജീവിതത്തെ ബാധിച്ച ഭരണമാണ് ഇതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോര്‍പ്പറേഷനില്‍ യുഡിഎഫിന് പ്രതീക്ഷക്കുറവുകള്‍ ഇല്ല. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.