സമരമിരിക്കുന്ന ആശമാരുടെ അവസ്ഥ കണ്ട് കഷ്ടം തോന്നുന്നു, വെള്ളാപ്പള്ളി നടേശന്‍

കേന്ദ്രത്തില്‍ നിന്ന് പണം ലഭിച്ചാല്‍ ആശമാര്‍ക്ക് കേരളം പണം നല്‍കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

 
Vellappally Natesan

കാശില്ലാത്തതുകൊണ്ടാകാം ഓണറേറിയം കൂട്ടി നല്‍കാത്തതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്ന ആശമാരുടെ അവസ്ഥ കണ്ട് കഷ്ടം തോന്നുന്നുവെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആശമാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ തുകയാണ്. ഇടതുപക്ഷ സര്‍ക്കാരാണ് ഓണറേറിയം കൂട്ടി നല്‍കിയത്. കാശില്ലാത്തതുകൊണ്ടാകാം ഓണറേറിയം കൂട്ടി നല്‍കാത്തതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കേന്ദ്രത്തില്‍ നിന്ന് പണം ലഭിച്ചാല്‍ ആശമാര്‍ക്ക് കേരളം പണം നല്‍കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേന്ദ്രം തരാനുണ്ടെന്ന് സംസ്ഥാനവും ഒന്നും തരാനില്ലെന്ന് കേന്ദ്രവും പറയുന്നു. രണ്ടുപേരും പറയുന്നതില്‍ ഏതാണ് ശരിയെന്ന് മനസ്സിലാവുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.