സുഹൃത്ത് മരിച്ചതില്‍ മനോവിഷമം;കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കിടപ്പ് മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍
സുഹൃത്ത് മരിച്ചതില്‍ മനോവിഷമത്തിൽ കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയില്‍.കാട്ടാക്കട സ്വദേശിനിയെ ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Updated: Jun 25, 2026, 10:39 IST
ഒരു മാസം മുൻപ് അബിയയുടെ സുഹൃത്തായ പെണ്‍കുട്ടി ജീവനൊടുക്കിയിരുന്നു.
തിരുവനന്തപുരം :സുഹൃത്ത് മരിച്ചതില്‍ മനോവിഷമത്തിൽ കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയില്‍.കാട്ടാക്കട സ്വദേശിനിയെ ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കിടപ്പ് മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടാക്കട ബസ്സ്റ്റാൻഡിന് സമീപം സാമുവല്‍ ലതികാംബിക ദമ്പതികളുടെ മകള്‍ അബിയ ആണ് ആത്മഹത്യ ചെയ്തത്. ഒരു മാസം മുൻപ് അബിയയുടെ സുഹൃത്തായ പെണ്‍കുട്ടി ജീവനൊടുക്കിയിരുന്നു.
ഇതിൻ്റെ മാനസിക വിഷമത്തിലാണ് അബിയയും ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കുളത്തുമ്മല്‍ സ്കൂളിലെ പത്താം ക്ലാസ് മരണപ്പെട്ട അബിയ. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.