യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച കേസിലെ അട്ടിമറി; എം ആര്‍ അജിത് കുമാറിന് ഇന്ന് നിര്‍ണായകം
യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച കേസിലെ അട്ടിമറി; എം ആര്‍ അജിത് കുമാറിന് ഇന്ന് നിര്‍ണായകം
റിപ്പോര്‍ട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാത്തില്‍ യുഡിഎഫിലും കോണ്‍ഗ്രസിലും വ്യാപക പ്രതിഷേധം ഉയര്‍ന്നതിനിടെയാണ് നടപടി.
Jul 13, 2026, 07:37 IST
നിയമോപദേശവും എം ആര്‍ അജിത് കുമാറിന്റെ വിശദീകരണവും ഉള്‍പ്പെടുത്തിയായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തില്‍ എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ ഡിജിപി ഇന്ന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചേക്കും. ഇക്കാര്യത്തില്‍ നിയമോപദേശവും എം ആര്‍ അജിത് കുമാറിന്റെ വിശദീകരണവും ഉള്‍പ്പെടുത്തിയായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
റിപ്പോര്‍ട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാത്തില്‍ യുഡിഎഫിലും കോണ്‍ഗ്രസിലും വ്യാപക പ്രതിഷേധം ഉയര്‍ന്നതിനിടെയാണ് നടപടി.