ദുബായ് അന്താരാഷ്ട്ര ഷോയില്‍ ശ്രദ്ധേയമായി സാബി ക്രിസ്റ്റിയുടെ ബ്ലാക്ക് ലേസ് ഈവനിങ് ഗൗണ്‍
സാബി ക്രിസ്റ്റി എന്ന പേരില്‍ ഫാഷന്‍ രംഗത്ത് അറിയപ്പെടുന്ന സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനറും സ്‌റ്റൈലിസ്റ്റുമായ അബ്ദുല്‍ സാബിത് രൂപകല്പന ചെയ്ത ബ്ലാക്ക് ലേസ് ഈവനിങ് ഗൗണ്‍ ദുബായിലെ ഒരു ഹോട്ടലില്‍ നടന്ന അന്താരാഷ്ട്ര കോസ്റ്റ്യൂം ഷോയില്‍ അവതരിപ്പിച്ചു.
സാറ്റിന്‍ ഫിനിഷുള്ള ഫാബ്രിക്, മനോഹരമായ ലേസ് ഡീറ്റെയിലിങ്, ശരീരാകൃതിക്ക് ഇണങ്ങുന്ന ഫിറ്റഡ് സിലൗറ്റ്, ഫ്‌ലോര്‍ ലെങ്ത് ഡിസൈന്‍, നീളമുള്ള ലേസ് സ്ലീവുകള്‍ എന്നിവയാണ് വസ്ത്രത്തിന്റെ പ്രധാന സവിശേഷതകള്‍.
കൊച്ചി: സാബി ക്രിസ്റ്റി എന്ന പേരില്‍ ഫാഷന്‍ രംഗത്ത് അറിയപ്പെടുന്ന സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനറും സ്‌റ്റൈലിസ്റ്റുമായ അബ്ദുല്‍ സാബിത് രൂപകല്പന ചെയ്ത ബ്ലാക്ക് ലേസ് ഈവനിങ് ഗൗണ്‍ ദുബായിലെ ഒരു ഹോട്ടലില്‍ നടന്ന അന്താരാഷ്ട്ര കോസ്റ്റ്യൂം ഷോയില്‍ അവതരിപ്പിച്ചു. സമകാലിക ഫാഷന്‍ ശൈലിയും ലേസ് വര്‍ക്കിന്റെ സൂക്ഷ്മതയും സമന്വയിപ്പിച്ചാണ് ഗൗണ്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
സാറ്റിന്‍ ഫിനിഷുള്ള ഫാബ്രിക്, മനോഹരമായ ലേസ് ഡീറ്റെയിലിങ്, ശരീരാകൃതിക്ക് ഇണങ്ങുന്ന ഫിറ്റഡ് സിലൗറ്റ്, ഫ്‌ലോര്‍ ലെങ്ത് ഡിസൈന്‍, നീളമുള്ള ലേസ് സ്ലീവുകള്‍ എന്നിവയാണ് വസ്ത്രത്തിന്റെ പ്രധാന സവിശേഷതകള്‍. മികച്ച ഫിനിഷിങ്ങും സൂക്ഷ്മമായ ലേസ് വര്‍ക്കുകളും ഗൗണിന് ആകര്‍ഷകവും പ്രീമിയവുമായ ലുക്ക് നല്‍കുന്നു.
ഡിസൈന്‍ ആസൂത്രണം മുതല്‍ ഫാബ്രിക് തിരഞ്ഞെടുക്കല്‍, നിര്‍മാണം, ലേസ് ഡീറ്റെയിലിങ്, സ്റ്റിച്ചിങ്, ഫിനിഷിങ് തുടങ്ങിയ ഓരോ ഘട്ടങ്ങളിലും ശ്രദ്ധ നല്‍കി ഗൗണ്‍ പൂര്‍ത്തിയാക്കാന്‍ 13 ദിവസങ്ങള്‍ വേണ്ടിവന്നതായി സാബി ക്രിസ്റ്റി പറഞ്ഞു. സമകാലിക ഫാഷന്‍, ക്രിയാത്മകമായ കോസ്റ്റ്യൂം ഡിസൈന്‍, എലഗന്റ് സ്‌റ്റൈലിങ് എന്നിവ ഒരുമിപ്പിച്ചാണ് സാബി ക്രിസ്റ്റി ഈ ഗൗണ്‍ ഒരുക്കിയത്. അന്താരാഷ്ട്ര വേദിക്കായി ഒരുക്കിയ ഈ ഡിസൈനിലൂടെ തന്റെ കോസ്റ്റ്യൂം ഡിസൈനിങ് ശൈലിയും ഫാഷന്‍ കാഴ്ചപ്പാടും അവതരിപ്പിക്കുകയാണ് സാബി ക്രിസ്റ്റി.