നേമത്ത് ശബരീനാഥനും, ആറന്മുളയില്‍ അബിന്‍ വര്‍ക്കിയും തന്നെ സ്ഥാനാര്‍ത്ഥികളായേക്കും
വാമനപുരം- സുധീര്‍ ഷാ പാലോട്, നെയ്യാറ്റിന്‍കര -എന്‍ ശക്തന്‍, റാന്നി -പഴകുളം മധു, ഇടുക്കി- റോയ് കെ പൗലോസ്, ഏറ്റുമാനൂര്‍- നാട്ടകം സുരേഷ് എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.
Mar 19, 2026, 07:57 IST
രണ്ടാംഘട്ട പട്ടിക പത്തുമണിയോടെ പ്രഖ്യാപിക്കും.
തര്‍ക്കം നിലനില്‍ക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ച് കോണ്‍ഗ്രസ്. തര്‍ക്കം രൂക്ഷമായിരുന്ന കണ്ണൂരില്‍ മുന്‍ മേയര്‍ ടി ഒ മോഹനനും കോന്നിയില്‍ സതീഷ് കൊച്ചു പറമ്പിലും മത്സരിക്കുമെന്നാണ് വിവരം.
രണ്ടാംഘട്ട പട്ടിക പത്തുമണിയോടെ പ്രഖ്യാപിക്കും.
നേമത്ത് ശബരീനാഥനും, ആറന്മുളയില്‍ അബിന്‍ വര്‍ക്കിയും സ്ഥാനാര്‍ഥിയാവും. വാമനപുരം- സുധീര്‍ ഷാ പാലോട്, നെയ്യാറ്റിന്‍കര -എന്‍ ശക്തന്‍, റാന്നി -പഴകുളം മധു, ഇടുക്കി- റോയ് കെ പൗലോസ്, ഏറ്റുമാനൂര്‍- നാട്ടകം സുരേഷ് എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍. അതേസമയം, അഞ്ചു മണ്ഡലങ്ങളില്‍ ഒറ്റപ്പേരിലെത്താന്‍ കോണ്‍?ഗ്രസിന് കഴിഞ്ഞിട്ടില്ല. പെരുമ്പാവൂരിലും ഉദുമയിലും പട്ടാമ്പിയിലും ചടയമംഗലത്തും തര്‍ക്കം തുടരുകയാണ്.