ശബരിമല പറഞ്ഞു ഭയപ്പെടുത്താൻ നോക്കണ്ട ;  സ്വർണ്ണ കൊള്ളയിലെ സർക്കാർ നിലപാട് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും - എം വി ഗോവിന്ദൻ

ശബരിമല സ്വർണ്ണ കൊള്ളയിലെ സർക്കാർ നിലപാട് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് എം വി ഗോവിന്ദൻ എംഎൽഎ.ശബരിമല പറഞ്ഞു ഭയപ്പെടുത്താൻ നോക്കണ്ടെന്നും പത്മകുമാറിനെതിരെ നടപടി ഉണ്ടാകും , അന്വേഷണം പൂർത്തിയാവട്ടെഎന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു

 

കണ്ണൂർ : ശബരിമല സ്വർണ്ണ കൊള്ളയിലെ സർക്കാർ നിലപാട് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് എം വി ഗോവിന്ദൻ എംഎൽഎ.ശബരിമല പറഞ്ഞു ഭയപ്പെടുത്താൻ നോക്കണ്ടെന്നും പത്മകുമാറിനെതിരെ നടപടി ഉണ്ടാകും , അന്വേഷണം പൂർത്തിയാവട്ടെഎന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു .തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് രണ്ടാം ഘട്ട ദിവസമായ വ്യാഴാഴ്ച   മാധ്യമങ്ങളോട് സംസാരിക്കുകവെയാണ് പ്രതികരണം .

യു ഡി എഫ് ജമാ അതെ ഇസ്ലാമിയും എസ് ഡി പി യും ചേർന്നുള്ള വർഗീയ കൂട്ടുകെട്ടുണ്ടാക്കിഎന്നും  ജമാഅതെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫിനാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു 

രാഹുൽ മാങ്കൂട്ടത്തിലിന്റെ തിരിച്ചു വരവ് കോൺഗ്രസിന്റെ അന്ത്യം കുറിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു   .രാഹുലിനെതിരെ  കോൺഗ്രസ്സ് എടുത്ത നടപടി ആത്മാർത്ഥയില്ലാത്തതാണെന്നും  എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു .

 .