ശബരിമല യുവതി പ്രവേശനം : നിലപാട് വ്യക്തമാക്കുന്ന വാദങ്ങൾ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിക്കും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന വാദങ്ങൾ സമർപ്പിക്കും. 
 

 ഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന വാദങ്ങൾ സമർപ്പിക്കും. 

യുവതി പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള സത്യവാങ്മൂലമാണ് ബോർഡ് കോടതിക്ക് മുൻപാകെ നൽകുന്നത്. നേരത്തെ ബോർഡ് ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് വാദങ്ങൾ സമർപ്പിക്കാനുള്ള സമയം കോടതി ഇന്നത്തേക്ക് നീട്ടി നൽകിയത്. വിഷയത്തിൽ കോടതിയുടെ തുടർനടപടികൾ എന്താകുമെന്നത് ഏറെ ഉറ്റുനോക്കപ്പെടുന്നു.