ശബരിമല യുവതി പ്രവേശന കേസ്: ക്രിസ്തുമസ് അവധിക്ക് മുമ്പെന്ന് ജസ്റ്റിസ് നാഗരത്ന
ശബരിമല യുവതി പ്രവേശന കേസിൽ വിശാല ബെഞ്ചിന്റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പ് ഉണ്ടാകും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്ന ആണ് ഇക്കാര്യം അറിയിച്ചത്. ക്നാനായ കത്തോലിക്കാ സഭയും ആയി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമല യുവതി പ്രവേശന കേസിൽ വിശാല ബെഞ്ചിന്റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പ് ഉണ്ടാകും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്ന ആണ് ഇക്കാര്യം അറിയിച്ച
ഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ വിശാല ബെഞ്ചിന്റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പ് ഉണ്ടാകും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്ന ആണ് ഇക്കാര്യം അറിയിച്ചത്. ക്നാനായ കത്തോലിക്കാ സഭയും ആയി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസിലെ വാദത്തിനിടെ യുവതി പ്രവേശനത്തെ ചോദ്യം ചെയ്യുന്ന നിരീക്ഷണങ്ങളാണ് മുമ്പ് ജസ്റ്റിസ് നാഗരത്ന നടത്തിയിരുന്നത്. ലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളായി പാലിച്ചു പോരുന്ന ആചാരങ്ങളെ കോടതിക്ക് എങ്ങനെ തെറ്റാണെന്ന് പറയാൻ ആകുമെന്ന് ചോദ്യം ചീഫ് ജസ്റ്റിസും ഉയർത്തിയിരുന്നു
അതേസമയം ശബരിമലയിൽ പ്രവേശനം നിഷേധിച്ചതിൽ ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് അംഗം നിൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ശബരിമലയിൽ പ്രവേശനം നിഷേധിച്ചു എന്നും മോശമായി പെരുമാറി എന്നും അനധികൃതമായി തടങ്കലിൽ വെച്ചു എന്നും കാണിച്ചായിരുന്നു അനുശ്രീ ഹർജി നൽകിയത്.
കേരളത്തിൽ നടന്ന സംഭവത്തിൽ എങ്ങനെ തമിഴ്നാട്ടിൽ ഹർജി നൽകാൻ കഴിയുമെന്ന് കോടതി ചോദിച്ചു. അനുശ്രീ ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സാണ് ശബരിമല ദർശനത്തിന് പോയത്. ചീഫ് ജസ്റ്റിസ് എസ് എ ധർമാധികാരി, ജസ്റ്റിസ് ജി അരുൾമുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.