ശബരിമല വെർച്വൽ ക്യൂ ബുക്കിങ് നാളെ ആരംഭിക്കും; ദിവസവും 80,000 പേർക്ക് ദർശന സൗകര്യം

ശബരിമലയിലെ വരാനിരിക്കുന്ന മണ്ഡല, മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് നാളെ രാവിലെ 10 മണി മുതൽ ആരംഭിക്കും. www.sabarimalaonline.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഭക്തർക്ക് ദർശനത്തിനുള്ള സമയക്രമം മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ദിവസവും 80,000 പേർക്കാണ് ദർശനത്തിന് അവസരമൊരുക്കുന്നത്.

 

തിരുവനന്തപുരം: ശബരിമലയിലെ വരാനിരിക്കുന്ന മണ്ഡല, മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് നാളെ രാവിലെ 10 മണി മുതൽ ആരംഭിക്കും. www.sabarimalaonline.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഭക്തർക്ക് ദർശനത്തിനുള്ള സമയക്രമം മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ദിവസവും 80,000 പേർക്കാണ് ദർശനത്തിന് അവസരമൊരുക്കുന്നത്. ഇതിൽ 66,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 14,000 പേർക്ക് സ്‌പോട്ട് ബുക്കിങ് വഴിയും ദർശനം നടത്താം. എന്നാൽ, ഹൈക്കോടതിയുടെ പ്രത്യേക നിർദേശമുള്ളതിനാൽ പമ്പയിൽ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഉണ്ടാകില്ല.

വെർച്വൽ ക്യൂ ബുക്കിങ് പൂർണ്ണമായും സൗജന്യമാണ്. ബുക്കിങ് വേളയിൽ ഭക്തർക്ക് താൽപ്പര്യമുണ്ടെങ്കിൽ പിൽഗ്രിം റിലീഫ് ഫണ്ടിലേക്കോ ശുചിത്വപരിപാലനത്തിനായുള്ള ജനറൽ ഫണ്ടിലേക്കോ 5 രൂപ മുതൽ എത്ര തുകയും സംഭാവന നൽകാം. എന്നാൽ ഈ തുക നൽകുന്നത് നിർബന്ധമല്ല.