ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ഓണത്തോടനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 28 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

 

തിരുവോണ ദിവസം അയ്യപ്പഭക്തര്‍ക്കും ജീവനക്കാര്‍ക്കും തിരുവോണ സദ്യ ഉണ്ടായിരിക്കും

\ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് ഇ. ഡി നട തുറന്നു ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നിപകരും.

ഉത്രാട ദിനത്തില്‍(ആഗസ്റ്റ് 25) രാവിലെ അഞ്ചുമണിക്ക് ദര്‍ശനത്തിനായി നട തുറക്കും. തിരുവോണ ദിവസം അയ്യപ്പഭക്തര്‍ക്കും ജീവനക്കാര്‍ക്കും തിരുവോണ സദ്യ ഉണ്ടായിരിക്കും. ഇത്തവണ മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ടാണ് തിരുവോണ ദിനത്തില്‍ സദ്യ നടത്തുന്നത്. ഓണത്തോടനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 28 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.