ശബരിമല സോളാർ പദ്ധതി തടസ്സത്തിൽ: സബ് കമ്മിറ്റിയുടെ പ്രവർത്തനം നിലച്ചു
ശബരിമല: ശബരിമലയിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കാനെടുത്ത സബ് കമ്മറ്റിയുടെ പ്രവർത്തനം നിലച്ചു.കഴിഞ്ഞ ദേവസ്വം ബോർഡിൻ്റെ കാലത്താണ് സന്നിധാനത്തെ കെട്ടിടങ്ങളുടെ മുകളിൽ സോളാർ പാനൽ സ്ഥാപിച്ച്ശബരിമലയിലേക്കാവിശ്യമായ വൈദ്യുതി ഉല്പ്പാദിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയത്. ഫെഡറൽ ബാങ്കിൻ്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും 14 കോടി രൂപ ചിലവിട്ടാണ് പാനൽ സ്ഥാപിക്കുന്നത്. ഇത് മൂലംബോർഡിന് ഒരു രൂപയുടെ ചിലവ് വരുന്നില്ല.പകൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി വൈദ്യു തബാർഡിന് നല്കി രാത്രിയിൽ വൈദ്യുതി തിരി കെ വാങ്ങുകയാണ് ചെയ്യേണ്ടത്.
ഇതിൻ്റെ ഡി.പി. ആർ തയ്യാറാക്കാൻ ആദ്യത്തെ സോളാർ എയർപോർട്ടായ സിയാലിനെയാണ് ഏല്പിച്ചത്.തുടർന്ന് സിയാൽ എം.ഡി സുഹാസ്
സന്നിധാനത്ത് എത്തി ബോർഡുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് ഇത് പ്രാവർത്തികമാക്കുന്നത് സംബന്ധിച്ച് വൈദ്യുതി വകുപ്പും ദേവസ്വം ബോർഡും തമ്മിൽ യോഗം ചേർന്നിരുന്നു. ഓൺലൈൻ ഗ്രിഡ് സംവിധാനം ഇതിന് വേണ്ടി വരും. അതിനായി കൂടുതൽ വൈദ്യുതലൈൻ ആവശ്യമായി വരും.
സൂര്യപ്രകാശത്തിൽ നിന്നും വൈദ്യുത ഉല്പ്പാദനം സംബന്ധിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിനായി ദേവസ്വം വകുപ്പു മന്ത്രിയും വൈദ്യുതി വകുപ്പു മന്ത്രിയും ചേർന്ന് ഒരു സബ് കമ്മറ്റി രൂപീകരിച്ചെങ്കിലും പിന്നീടിതുവരെ സബ് കമ്മറ്റി കൂടുകയോ നടപടികൾ മുന്നോട്ട് കൊണ്ടുപോകുകയോ ചെയ്തിട്ടില്ല'.ശബരിമലയിൽ സോളാർ പദ്ധതി നടപ്പിലായിൽ വൈദ്യുതി ചാർജി നത്തിൽ അടയ്ക്കുന്ന കോടിക്കണക്കിന് രൂപ ലാഭിക്കാനാകും.