ശബരിമല പോസ്റ്റോഫീസിൽ പോസ്റ്റ് കാർഡുകൾക്ക് ക്ഷാമം
സന്നിധാനം പോസ്റ്റോഫീസിൽ പോസ്റ്റ് കാർഡുകൾക്ക് ക്ഷാമം. ഏറെ ദിവസങ്ങളായി ഇവയുടെ ക്ഷാമം ഉണ്ടായിട്ട്. ഒരു ദിവസം 2000 പോസ്റ്റ് കാർഡ് വരെ വിറ്റു പോകുമായിരുന്നു. മണ്ഡലകാല ഉത്സവത്തിന്
ശബരിമല: സന്നിധാനം പോസ്റ്റോഫീസിൽ പോസ്റ്റ് കാർഡുകൾക്ക് ക്ഷാമം. ഏറെ ദിവസങ്ങളായി ഇവയുടെ ക്ഷാമം ഉണ്ടായിട്ട്. ഒരു ദിവസം 2000 പോസ്റ്റ് കാർഡ് വരെ വിറ്റു പോകുമായിരുന്നു. മണ്ഡലകാല ഉത്സവത്തിന് നട തുറന്നത് മുതൽ ഇതു വരെ 42000 കാർഡ് വിറ്റു പോയിരുന്നു. പതിനെട്ടാം പടിയും അയ്യപ്പൻ്റെ ചിത്രവും ഉള്ള മുദ്ര പതിച്ച ഇവിടത്തെ കാർഡിന് ആവിശ്യക്കാരേറെയാണ്.
ഇവിടെ എത്തുന്ന ഭക്തരും സന്നിധാനത്ത് ജോലി ചെയ്യുന്ന ജീവനക്കാരും തങ്ങളുടെ വീട്ടിലേക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സന്നിധാനം പോസ്റ്റോഫീസിൽ നിന്നും കാർഡ് വാങ്ങി അയയ്ക്കാറുണ്ട്. പോസ്റ്റ് കാർഡ് കിട്ടാനില്ലാത്തത് മൂലം വിഷമത്തോടെയാണ് ആൾക്കാർ പോകുന്നത്.
പത്തനംതിട്ട പോസ്റ്റോഫീസിലും പോസ്റ്റ്കാർഡ് ലഭിക്കാനില്ലെന്നാണ് സന്നിധാനത്തെ അധികൃതർ പറയുന്നത്.
1963 ലാണ് സന്നിധാനത്ത് പോസ്റ്റോഫീസ് ആരംഭിക്കുന്നത്. 689713 എന്നതാണ് അയ്യപ്പൻ്റെ പിൻകോട്. ദു:ഖവും സന്തോഷവും ഒക്കെ പങ്കുവച്ചു കൊണ്ട് നിരവധി കത്തുകൾ അയ്യപ്പ സ്വാമിക്ക് എത്താറുണ്ട്. ഇതിൽ ക ല്യാണക്ഷണക്കത്തുകളും ഉണ്ട്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് മണി ഓഡറും വരുന്നുണ്ട്.