ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് ; ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് അ​ടു​ത്ത മാ​സം ര​ണ്ട് പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ കൂ​ടി

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് അ​ടു​ത്ത മാ​സം ര​ണ്ട് പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ കൂ​ടി സ​ർ​വി​സ് ന​ട​ത്തും. ഹു​ബ്ബ​ള്ളി-​കൊ​ല്ലം (07313), ബെ​ള​ഗാ​വി-​കൊ​ല്ലം (07317) എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ല്‍വേ പ്ര​ഖ്യാ​പി​ച്ച​ത്.

 

ബം​ഗ​ളൂ​രു : ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് അ​ടു​ത്ത മാ​സം ര​ണ്ട് പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ കൂ​ടി സ​ർ​വി​സ് ന​ട​ത്തും. ഹു​ബ്ബ​ള്ളി-​കൊ​ല്ലം (07313), ബെ​ള​ഗാ​വി-​കൊ​ല്ലം (07317) എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ല്‍വേ പ്ര​ഖ്യാ​പി​ച്ച​ത്.

ഹു​ബ്ബ​ള്ളി-​കൊ​ല്ലം ട്രെ​യി​ന്‍ ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ ജ​നു​വ​രി ഒ​മ്പ​തു വ​രെ​യും ബെ​ള​ഗാ​വി-​കൊ​ല്ലം ട്രെ​യി​ൻ ഡി​സം​ബ​ർ ഒ​മ്പ​ത് മു​ത​ൽ ജ​നു​വ​രി 13 വ​രെ​യു​മാ​കും ആ​ഴ്ച​യി​ൽ ഒ​രു സ​ർ​വി​സ്‌ വീ​തം ന​ട​ത്തു​ക.

ഹു​ബ്ബ​ള്ളി-​കൊ​ല്ലം (07313): ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ വ്യാ​ഴാ​ഴ്ച​ക​ളി​ൽ വൈ​കീ​ട്ട് 5.30ന് ​എ​സ്.​എ​സ്.​എ​സ് ഹു​ബ്ബ​ള്ളി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4.30ന് ​കൊ​ല്ല​ത്തെ​ത്തും. തി​രി​ച്ച് കൊ​ല്ല​ത്തു​നി​ന്ന് വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ വൈ​കീ​ട്ട് 6.30ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ ശ​നി​യാ​ഴ്ച രാ​ത്രി 7.35ന് ​എ​സ്.​എ​സ്.​എ​സ് ഹു​ബ്ബ​ള്ളി​യി​ൽ എ​ത്തും.

ബെ​ള​ഗാ​വി-​കൊ​ല്ലം (07317) : ഡി​സം​ബ​ർ ഒ​മ്പ​തു മു​ത​ൽ തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ബെ​ള​ഗാ​വി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 4.30ന് ​കൊ​ല്ല​ത്തെ​ത്തും. കൊ​ല്ല​ത്തു​നി​ന്ന് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​തി​രി​ക്കു​ന്ന ട്രെ​യി​ന്‍ ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തി​ന് ബെ​ള​ഗാ​വി​യി​ലെ​ത്തും.

ര​ണ്ടു ട്രെ​യി​നു​ക​ളും വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു​വി​ല്‍ പു​ല​ർ​ച്ച 1.10നും ​കെ.​ആ​ർ പു​ര​ത്ത് 1.30നു​മാ​ണ് എ​ത്തി​ച്ചേ​രു​ക. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്-​എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (06083/06084) പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ന്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജ​നു​വ​രി 29 വ​രെ 12 സ​ർ​വി​സു​ക​ളാ​ണ് ഈ ​ട്രെ​യി​ന്‍ ന​ട​ത്തു​ക.