അമിത കൂലി നൽകാത്തതിനെ തുടർന്ന് ശബരിമല തീർഥാടകനെ ഡോളിയിൽ നിന്ന് ഇറക്കി വിട്ട സംഭവം ; നാലുപേർ അറസ്റ്റിൽ

അമിത കൂലി നൽകാത്തതിനെ തുടർന്ന് ഡോളിയിൽ നിന്നും തീർത്ഥാടകനെ ഇറക്കി വിട്ട സംഭവത്തിൽ നാലു പേരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ചെങ്കര പുതുവൽ മൂങ്ങലാർ എസ്റ്റേറ്റിൽ സെൽവം

 

സന്നിധാനത്തേക്ക് പോകാനായി ഡോളിയിൽ കയറിയ അയ്യപ്പഭക്തനോട് പ്രതികൾ ദേവസ്വം ബോർഡ് നിശ്ചയിച്ചതിനേക്കാൾ കൂടുതൽ തുക ആവശ്യപ്പെട്ടു. ഇത് നൽകാത്തതിനെ തുടർന്ന് ഡോളിയിൽ നിന്നും തീർത്ഥാടകനെ ഇറക്കി വിടുകയായിരുന്നു.

ശബരിമല : അമിത കൂലി നൽകാത്തതിനെ തുടർന്ന് ഡോളിയിൽ നിന്നും തീർത്ഥാടകനെ ഇറക്കി വിട്ട സംഭവത്തിൽ നാലു പേരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ചെങ്കര പുതുവൽ മൂങ്ങലാർ എസ്റ്റേറ്റിൽ സെൽവം (56), കുമളി ചെങ്കര തെക്കേമുറിയിൽ വിപിൻ (37),  പുതുവൽ മൂങ്ങലാർ എസ്റ്റേറ്റിൽ സെന്തിൽ കുമാർ (37 ) ചെങ്കര കച്ചമ്മൽ എസ്സറ്റേറ്റ് ലയത്തിൽ പ്രസാദ്  (33 ) എന്നിവരാണ് അറസ്റ്റിൽ ആയത്.
 
ശനിയാഴ്ച വെളുപ്പിന് ഒരു മണിയോടെ നീലിമല കയറ്റത്തിൻ്റെ തുടക്ക ഭാഗത്തായിരുന്നു സംഭവം. സന്നിധാനത്തേക്ക് പോകാനായി ഡോളിയിൽ കയറിയ അയ്യപ്പഭക്തനോട് പ്രതികൾ ദേവസ്വം ബോർഡ് നിശ്ചയിച്ചതിനേക്കാൾ കൂടുതൽ തുക ആവശ്യപ്പെട്ടു.

ഇത് നൽകാത്തതിനെ തുടർന്ന് ഡോളിയിൽ നിന്നും തീർത്ഥാടകനെ ഇറക്കി വിടുകയായിരുന്നു. തുടർന്ന് തീർത്ഥാടകൻ സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ വിവരമറിയിച്ചു. തുടർന്നായിരുന്നു അറസ്റ്റ്.