ശബരിമല തീർഥാടനം: ഡ്രോൺ ഉപയോഗം നിരോധിച്ചു
ശബരിമല തീർഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ച് ജില്ല കലക്ടർ എ നിസാമുദ്ദീൻ ഉത്തരവായി.
Oct 13, 2026, 19:34 IST
പത്തനംതിട്ട : ശബരിമല തീർഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ച് ജില്ല കലക്ടർ എ നിസാമുദ്ദീൻ ഉത്തരവായി. സുരക്ഷ ഏജൻസികളുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ജില്ല പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ ഡ്രോൺ ഉപയോഗിക്കാൻ പാടുള്ളൂ.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നീ കേന്ദ്രങ്ങളും അനുബന്ധ വനമേഖലകളും തീർത്ഥാടന കാലയളവിൽ വൻ ജനത്തിരക്ക് അനുഭവപ്പെടുന്ന അതിലോലമായ പ്രദേശങ്ങളായതിനാലും ഈ മേഖലകളിൽ അനധികൃതമായ ഡ്രോൺ ഉപയോഗം തീർത്ഥാടകരുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയാകുന്നതിനാലും സുരക്ഷാ ക്രമീകരണങ്ങൾക്ക് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നതിനാലും വനമേഖലയിലെ വന്യജീവികൾക്ക് ശല്യമുണ്ടാക്കുന്നതിനാലുമാണ് നിരോധനം.