ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ശബരിമല : ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. കായംകുളം പെരിങ്ങാല ഇല്ലത്തയ്യത്തു വീട്ടിൽ രാധാകൃഷ്ണൻ (56) ആണ് മരിച്ചത്.
Nov 25, 2024, 11:04 IST
ശബരിമല : ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. കായംകുളം പെരിങ്ങാല ഇല്ലത്തയ്യത്തു വീട്ടിൽ രാധാകൃഷ്ണൻ (56) ആണ് മരിച്ചത്.
പരമ്പരാഗത കാനനപാതയിലൂടെ എരുമേലിയിൽ നിന്ന് സന്നിധാനത്തേക്ക് നടന്നെത്തിയ ഇദ്ദേഹം 8.30നാണ് പമ്പയിലെത്തിയത്. തുടർന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്ത ഇദ്ദേഹത്തെ ഉടൻ തന്നെ പമ്പാ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.