ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലനട ഇന്ന് തുറക്കും
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലനട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാർ നമ്ബൂതിരി നട തുറന്ന് ദീപം തെളിയിക്കും.
Updated: Aug 16, 2025, 16:02 IST
നാളെ രാവിലെ ഉഷപൂജയ്ക്ക് ശേഷം 7.30ന് ശബരിമല കീഴ്ശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും
ശബരിമല:ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലനട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാർ നമ്ബൂതിരി നട തുറന്ന് ദീപം തെളിയിക്കും.നാളെ രാവിലെ ഉഷപൂജയ്ക്ക് ശേഷം 7.30ന് ശബരിമല കീഴ്ശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും.
ശ്രീകോവിലിന് മുന്നിലാണ് നറുക്കെടുപ്പ്. ദേവസ്വം കമ്മിഷണർ ബി. സുനില്‍കുമാർ നേതൃത്വം നല്‍കും. രാവിലെ 9ന് പമ്ബ ഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ചിങ്ങമാസ പൂജകള്‍ പൂർത്തിയാക്കി 21 രാത്രി 10ന് നടയടക്കും