ശബരിമല നെയ്യ് ക്രമക്കേട്: കരാറുകാരൻ എസ് എസ് ബിനു വിജിലൻസ് കസ്റ്റഡിയിൽ
ശബരിമല മിൽമ നെയ് ക്രമക്കേടിൽ റിമാൻഡിലായ കരാറുകാരൻ എസ് എസ് ബിനുവിനെ വിജിലൻസിൻ്റെ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി കസ്റ്റഡിയിൽ നൽകിയത്.
Updated: Oct 28, 2026, 13:39 IST
പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം തമിഴ്നാട്ടിൽ ഉൾപ്പെടെ എത്തിച്ച് തെളിവ് ശേഖരിക്കാനാണ് നീക്കം
കൊല്ലം: ശബരിമല മിൽമ നെയ് ക്രമക്കേടിൽ റിമാൻഡിലായ കരാറുകാരൻ എസ് എസ് ബിനുവിനെ വിജിലൻസിൻ്റെ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി കസ്റ്റഡിയിൽ നൽകിയത്.
ശബരിമലയിലേക്ക് എത്തിക്കാന്‍ നെയ്യ് കൈപ്പറ്റിയ ശേഷം വ്യാജ രേഖ ചമച്ച് തമിഴ്‌നാട്ടിലുള്ള ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നീ ഏജൻസികൾക്കാണ് മറിച്ചുവിറ്റത്. ഇതുവഴി വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കൃത്രിമ രേഖകള്‍ കാണിച്ചാണ് നെയ്യ് ചെക്ക് പോസ്റ്റ് കടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം തമിഴ്നാട്ടിൽ ഉൾപ്പെടെ എത്തിച്ച് തെളിവ് ശേഖരിക്കാനാണ് നീക്കം.ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും ക്രമക്കേടിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.