ശബരിമല മണ്ഡലകാലത്തെ തിരക്ക് ; ഡിസംബറിൽ കൊല്ലം-ഹൈദരാബാദ് പ്രത്യേക ട്രെയിൻ 

ശബരിമല മണ്ഡലകാലത്തെ തിരക്ക് പരിഗണിച്ച് സിർപൂർ കാഗസ്‌നഗർ-കൊല്ലം, കൊല്ലം-ഹൈദരാബാദ് റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ഡിസംബർ 11, 25 തീയതികളിൽ സിർപൂർ കാഗസ്‌നഗറിൽനിന്ന് കൊല്ലത്തേക്കും ഡിസംബർ 12, 26 തീയതികളിൽ കൊല്ലത്തുനിന്ന് ഹൈദരാബാദിലേക്കുമാണ് സർവീസ്. ഓരോ റൂട്ടിലും രണ്ട് സർവീസുകൾ വീതമുണ്ടാകും.

 

 കൊല്ലം: ശബരിമല മണ്ഡലകാലത്തെ തിരക്ക് പരിഗണിച്ച് സിർപൂർ കാഗസ്‌നഗർ-കൊല്ലം, കൊല്ലം-ഹൈദരാബാദ് റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ഡിസംബർ 11, 25 തീയതികളിൽ സിർപൂർ കാഗസ്‌നഗറിൽനിന്ന് കൊല്ലത്തേക്കും ഡിസംബർ 12, 26 തീയതികളിൽ കൊല്ലത്തുനിന്ന് ഹൈദരാബാദിലേക്കുമാണ് സർവീസ്. ഓരോ റൂട്ടിലും രണ്ട് സർവീസുകൾ വീതമുണ്ടാകും.

07171 സിർപൂർ കാഗസ്‌നഗർ-കൊല്ലം ഫെസ്റ്റിവൽ സ്പെഷൽ എക്സ്പ്രസ് നിശ്ചിത തീയതികളിൽ പുലർച്ചെ നാലിന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 4.55ന് കൊല്ലം ജങ്ഷനിലെത്തും. മടക്കയാത്രയായ 07172 കൊല്ലം-ഹൈദരാബാദ് ഫെസ്റ്റിവൽ സ്പെഷൽ എക്സ്പ്രസ് ഡിസംബർ 12, 26 തീയതികളിൽ രാത്രി 7.30ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ നാലിന് ഹൈദരാബാദിലെത്തും. 07171 ട്രെയിൻ പാലക്കാട് ജങ്ഷനിൽ ശനിയാഴ്ചകളിൽ രാവിലെ 9.30നും 07172 ട്രെയിൻ ഞായറാഴ്ചകളിൽ പുലർച്ചെ 1.57നും എത്തും.

കേരളത്തിൽ 07171 ട്രെയിനിന് തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. മടക്ക ട്രെയിനായ 07172ന് ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. ശബരിമല സീസണിനോടനുബന്ധിച്ച് ചെന്നൈ-കൊല്ലം റൂട്ടിൽ നാല് പ്രത്യേക ട്രെയിനുകൾ നേരത്തെ അനുവദിച്ചിരുന്നു.