ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്കായി എസ്‌ഐടി കസ്റ്റഡി അപേക്ഷ നല്‍കും
കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയും ഇന്ന് കൊല്ലം കോടതി പരിഗണിച്ചേക്കും.
Jan 13, 2026, 08:03 IST
ഉണ്ണികൃഷ്ണന്‍ പോറ്റിയും കണ്ഠരര് രാജീവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനും തന്ത്രിയെ കസ്റ്റഡിയില്‍ വേണമെന്ന നിലപാടിലാണ് എസ്‌ഐടി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്‍ക്കായി എസ്‌ഐടി കസ്റ്റഡി അപേക്ഷ നല്‍കും. എസ്‌ഐടി തെളിവ് ശേഖരണത്തിനും വിശദമായ ചോദ്യം ചെയ്യലിനുമായി തന്ത്രിയെ കസ്റ്റഡിയില്‍ വേണമെന്ന് എസ്‌ഐടി കോടതയില്‍ ആവശ്യപ്പെടും.
ഉണ്ണികൃഷ്ണന്‍ പോറ്റിയും കണ്ഠരര് രാജീവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനും തന്ത്രിയെ കസ്റ്റഡിയില്‍ വേണമെന്ന നിലപാടിലാണ് എസ്‌ഐടി. അതിനിടെ കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയും ഇന്ന് കൊല്ലം കോടതി പരിഗണിച്ചേക്കും.
അതേസമയം, തന്ത്രിക്ക് ജാമ്യം നല്‍കുന്നതിനെ അന്വേഷണ സംഘം ശക്തമായി എതിര്‍ക്കുന്നു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തന്റെ ആത്മീയ പരിവേഷവും ഉന്നത സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും ഇടയുണ്ടെന്ന് എസ്‌ഐടി പറയുന്നു.