ശബരിമല സ്വര്‍ണക്കൊള്ള; അടൂര്‍ പ്രകാശിന്റെ മൊഴി രേഖപ്പെടുത്താന്‍ ഉടന്‍ വിളിപ്പിക്കും
അതിനിടെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരായ വിവരം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു.
Jan 1, 2026, 08:01 IST
നോട്ടീസ് നല്‍കിയാവും അടൂര്‍ പ്രകാശിനെ വിളിപ്പിക്കുക.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ഉടന്‍ മൊഴി രേഖപ്പെടുത്താന്‍ വിളിക്കും. നോട്ടീസ് നല്‍കിയാവും അടൂര്‍ പ്രകാശിനെ വിളിപ്പിക്കുക.
അതിനിടെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരായ വിവരം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു. പകല്‍ വെളിച്ചത്തില്‍ എം.എല്‍.എയുടെ ബോര്‍ഡ് വെച്ച കാറില്‍ പോയാണ് മൊഴി നല്‍കിയതെന്നും പുറത്തുവരുന്ന മൊഴി വിവരങ്ങള്‍ തെറ്റാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറച്ചിരുന്നു.